---
title: "ജനന സർട്ടിഫിക്കറ്റിലെ പേര് മുതിർന്നശേഷം തിരുത്താം; എസ്എസ്എൽസി ബുക്കിൽ ഒറ്റത്തവണ മാത്രം"
english_title: "Name on birth certificate can be amended after adulthood"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126302/Name on birth certificate can be amended after adulthood"
published_at: "2023-07-01T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649f9fe08203e_images_-_2023-07-01T090856.251.jpeg"
keywords: []
---

# ജനന സർട്ടിഫിക്കറ്റിലെ പേര് മുതിർന്നശേഷം തിരുത്താം; എസ്എസ്എൽസി ബുക്കിൽ ഒറ്റത്തവണ മാത്രം

> **Lead Summary:** **തിരുവനന്തപുരം** : സ്കൂൾ അഡ്മിഷൻ റജിസ്റ്ററിലും എസ്എസ്എൽസി ബുക്കിലും ഗസറ്റ് വിജ്ഞാപനം വഴി മാറ്റിയ പേര്, ജനന സർട്ടിഫിക്കറ്റിലും ജനന റജിസ്റ്ററിലും ഇനി തിരുത്താം. ഇതിനു സർക്കാർ അനുവാദം നൽകി. ഒറ്റത്തവണത്തേക്കു മാത്രമേ ഇത് അനുവദിക്കൂ.

## Article Content

**തിരുവനന്തപുരം** : സ്കൂൾ അഡ്മിഷൻ റജിസ്റ്ററിലും എസ്എസ്എൽസി ബുക്കിലും ഗസറ്റ് വിജ്ഞാപനം വഴി മാറ്റിയ പേര്, ജനന സർട്ടിഫിക്കറ്റിലും ജനന റജിസ്റ്ററിലും ഇനി തിരുത്താം. ഇതിനു സർക്കാർ അനുവാദം നൽകി. ഒറ്റത്തവണത്തേക്കു മാത്രമേ ഇത് അനുവദിക്കൂ.

ഇങ്ങനെ തിരുത്തിനൽകുന്ന പുതിയ ജനന സർട്ടിഫിക്കറ്റിലെ അഭിപ്രായക്കുറിപ്പിൽ ഈ നടപടിക്രമത്തിന്റെ വിവരം രേഖപ്പെടുത്തും.   നിലവിൽ 5 വയസ്സു വരെയാണു ജനന റജിസ്റ്ററിൽ പേരു തിരുത്താൻ അനുവാദമുള്ളത്. പിന്നീട് ഗസറ്റ് വിജ്ഞാപനപ്രകാരം പേരു തിരുത്തിയാലും ജനന സർട്ടിഫിക്കറ്റിൽ തിരുത്താൻ അനുവദിച്ചിരുന്നില്ല.എന്നാൽ, വിദേശയാത്ര, തൊഴിൽ തുടങ്ങിയ ആവശ്യങ്ങൾക്ക് എസ്എസ്എൽസി, ജനന സർട്ടിഫിക്കറ്റുകളിൽ പേരു വ്യത്യസ്തമായിരിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നു കണ്ടാണു സർക്കാർ തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126302/Name on birth certificate can be amended after adulthood)